scorecardresearch

Latest News

ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ കാർട്ടൂണിനെതിരായ ഹർജിയിൽ സ്റ്റേ ചെയ്യണമെന്ന ഹൈക്കോടതി ഇടപെട്ടില്ല

‘കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം ” എന്ന കാർട്ടൂൺ രാജ്യത്തെ അപമാനിക്കുന്നതാണന്നു ചുണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്

removal of illegal hoardings from roads, kerala high court, high court on removal of illegal hoardings, high court on removal of flags from roads, kera news, latest news, latest kerala news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ വിവാദ കാർട്ടൂൺ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ഹർജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

അനുപ് രാധാകൃഷ്ണൻ വരച്ച ‘കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മേളനം ” എന്ന കാർട്ടൂൺ രാജ്യത്തെ അപമാനിക്കുന്നതാണന്നു ചുണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. 2019-20 ലെ കാർട്ടുൺ മൽസരത്തിൽ ഓണറബിൾ മെൻഷൻ നേടിയ കാർട്ടൂണിന് നൽകിയ അംഗീകാരം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കാവി പുതച്ച പശുവിൻ്റെ തല യുള്ള സന്യാസി സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ് കാർട്ടൂൺ. കാർട്ടൂണിനെതിരെ യുവമോർച്ച ഡി ജി പി ക്ക് പരാതി നൽകിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court plea on award winning cartoon

Best of Express