Latest News

പെട്രോൾ, ഡീസൽ ചരക്ക് സേവന നികുതിയുടെ പരിധിയിൽ; ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

തീരുമാനം ഉണ്ടാകും വരെ ഇന്ധനത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാൻ ചീഫ് സെക്രട്ടറിയോടും കോടതി നിർദേശിച്ചു

high court, kerala news, ie malayalam

കൊച്ചി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.

ഇന്ധന വില കുറയ്ക്കുന്നതിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപന നികുതിയും സെസും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേരള പ്രദേശ് ഗാന്ധി ദർശൻ വേദിക്ക് വേണ്ടി കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ എം.സി.ദിലീപ് കുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

ജിഎസ്ടി കൗൺസിലിന് നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും, പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഒന്നര മാസത്തിനുള്ളിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു.

തീരുമാനം ഉണ്ടാകും വരെ ഇന്ധനത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നത് നിർത്തിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാൻ ചീഫ് സെക്രട്ടറിയോടും കോടതി നിർദേശിച്ചു.

Also Read: ഇന്ധനവില കുതിപ്പ് തുടരുന്നു; ഇന്നും കൂട്ടി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court petrol diesel price gst

Next Story
സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Kerala Weather, Rain Updates
The moderation of comments is automated and not cleared manually by malayalam.indianexpress.com