കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പതിനൊന്നാം പ്രതി പ്രദീപിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
പ്രതികൾ രണ്ടു വർഷമായി ജയിലിലാണന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ സി.പി.എം പ്രാദേശിക നേതാക്കളെ ജൂണില്‍ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.
യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സി.പി.എം. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്.