Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

യൂണിവേഴ്‌സിറ്റി കോളേജ്: കെഎസ്‌യുക്കാരുടെ പത്രികകള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

നാമനിർദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ നടപടി രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികളായ ബോബന്‍ പി.എം , അമല്‍ പി.റ്റി. എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്

SFI, എസ്എഫ്ഐ, Kerala Police, കേരള പൊലീസ്, tvm university campus, യൂണിവേഴ്സിറ്റി ക്യാംപസ്, accused, പ്രതികള്‍, stabbing കത്തിക്കുത്ത്

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു ഭാരവാഹികളുടെ പത്രികയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മതിയായ കാരണങ്ങളില്ലാതെ റിട്ടേണിങ് ഓഫീസര്‍ തള്ളിയ കെഎസ്‌യു ചെയര്‍മാന്‍, കൗണ്‍സിലര്‍ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകള്‍ സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു.

നാമനിർദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ നടപടി രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികളായ ബോബന്‍ പി.എം , അമല്‍ പി.റ്റി. എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്. ഹര്‍ജിക്കാരുടെ നാമനിർദേശ പത്രികകള്‍ നിരസിക്കാനുള്ള കാരണങ്ങള്‍ സാങ്കേതികത്വത്തിലൂന്നിയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരുടെ നാമനിർദേശ പത്രികകള്‍ സ്വീകരിക്കുവാനും, സെപ്റ്റംബർ 27 നു നടക്കുന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഹര്‍ജിക്കാരെ യഥാസ്ഥാനങ്ങളില്‍ മത്സരിപ്പിക്കുവാനും ഇടക്കാല ഉത്തരവിലൂടെ കോടതി നിർദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court orders to accept ksu candidates nominations in university college300544

Next Story
ദിനംപ്രതി നൂറുകണക്കിനു ബോര്‍ഡുകള്‍; ഫ്‌ളെക്‌സ് നിരോധനം കടലാസില്‍ മാത്രമെന്നു ഹൈക്കോടതിflex, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X