Latest News

നൂറനാട് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ബംഗാൾ സ്വദേശി ഹഫീസുൾ മുഹമ്മദ് എന്ന കാലിയ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടുകാരൻ സഞ്ജയ് ഒറാവോണിനെ മാവേലിക്കര സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു

high court, kerala news, ie malayalam

കൊച്ചി: നൂറനാട് അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ പൊലിസിൻ്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ കോടതി സവിശേഷ അധികാരം ഉപയോഗിച്ചാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

ബംഗാൾ സ്വദേശി ഹഫീസുൾ മുഹമ്മദ് എന്ന കാലിയ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടുകാരൻ സഞ്ജയ് ഒറാവോണിനെ മാവേലിക്കര സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതി നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റീസുമാരായ കെ.വിനോദ് ചന്ദ്രനും എം.ആർ അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.

ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്യത്തിൽ പ്രത്യേക സംഘം രുപീകരിച്ച്‌ അന്വേഷണം നടത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു.

കൊലപാതക വിവരം അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ. സംഭവസ്ഥലം സന്ദർശിച്ചല്ലന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയെന്നും മൂന്നു ദിവസം കഴിഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സാക്ഷിമൊഴിയെടുക്കാൻ വൈകിയെന്നും ഹർജിക്കാർ ചുണ്ടിക്കാട്ടി.

Read Also: നായകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത്

അന്വേഷണം പ്രഹസനമായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി എസ്ഐയുടെ മൊഴി വിശ്വസനീയമല്ലന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് പറയുന്ന കാരണങ്ങൾ വിശ്വസനീയമല്ലന്നും ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പൊലിസ് പുലർത്തുന്ന സമീപനം ശരിയല്ലന്നും അന്യനാട്ടിൽ നിന്ന് തൊഴിൽ തേടിയെത്തുന്ന അവർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടതുണ്ടന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഫർണിച്ചർ വർക്ക് ഷോപ്പ് ജീവനക്കാരനായ കാലിയയും സജ്ഞയ് ഒറാവോണും തമ്മിൽ വഴക്ക് പതിവാണെന്നും സഞ്ജയ് തടിക്കഷണം കൊണ്ട് കാലിയയുടെ തലക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. 2014 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court orders re investigation in nooranadu murder case

Next Story
നായകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com