എറണാകുളം: വേതന വർധനവുമായി ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ചർച്ചയിലൂടെ പരിക്കണമെന്ന് ഹൈക്കോടതി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ പരാതി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്. നഴ്സുമാരുടെ അസോസിയേഷൻ നൽകിയ പരാതി ഹൈക്കോടതി മീഡിയേഷൻ സെല്ലിന് കൈമാറിയിട്ടുണ്ട്. ജൂൺ 26ന് മീഡിയേഷൻ സെൽ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻനുമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ചർച്ച നടത്തും.

അതേസമയം, നഴ്‌സുമാര്‍ തുടരുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. വേതനത്തില്‍ വർധനവ് വരുത്തിയ ദയ ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചിരുന്നു. മറ്റു ആശുപത്രികളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കൂടുതല്‍ ആശുപത്രികളുടെ മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരും. ജില്ലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം ഇന്ന് ചേരുന്നുണ്ട്.

തൃശൂരിനൊപ്പം സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും യുഎൻഎ നോട്ടീസ് നൽകിയിരുന്നു. 27 ന് ഐആർസിയിൽ തീർപ്പുണ്ടായില്ലെങ്കിൽ അന്നത്തെ നൈറ്റ് ഷിഫ്റ്റ് മുതൽ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ മുന്നോടിയായി നാളെ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ചും 26 ന് തിരുവന്തപുരത്ത് പ്രകടനത്തോടെ സമരപ്രഖ്യാപന കൺവൻഷനും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.