എറണാകുളം: വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പാമെന്ന് ഹൈക്കോടതി. നിലവിൽ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നതിന് ഏക്സൈസ് ഉദ്യോഗസ്ഥരുടെ അനുമതി വേണം. വീടുകളിലെ ചടങ്ങുകളിൽ മദ്യം വിളമ്പിയാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇടപെടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

വിവാഹം, മാമോദീസ, പാർട്ടികൾ തുടങ്ങിയ ചടങ്ങുകളിൽ മദ്യം വിളമ്പാം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തന്റെ മകളുടെ മാമോദീസയ്ക്ക് മദ്യം വിളമ്പാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ