എറണാകുളം: കേരളത്തിലെ ദേശീയപാതയോരത്തെ ബാറുകൾ തുറക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കണ്ണൂർ-കുറ്റിപ്പുറം റോഡ് ദേശീയപാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് 13 ബാറുകള്‍ തുറന്നത് ദൗര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച കോടതി, സുപ്രീംകോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ദേശീയ പാതയോരത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഏറ്റുപറഞ്ഞിരുന്നു. കോടതിവിധിക്കെതിരായി തുറന്ന മദ്യശാലകൾ അടച്ചുപൂട്ടിയതായും സർക്കാർ അറിയിച്ചു. ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയെന്നായിരുന്നു കോടതിയുടെ വിമർശനം. ബാര്‍ വിഷയത്തിലെ എല്ലാ പുനഃപരിശോധന ഹർജികളും ഇതോടെ ഹൈക്കോടതി തീർപ്പാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ