കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. നേരത്തേ കേസ് അട്ടിമറിക്കാൻ ഗുരുതരമായ ശ്രമങ്ങൾ നടന്നുവെന്ന് രാമകൃഷ്ണൻ ആരോപിച്ചിരുന്നു.

നേരത്തേ കേസ് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച് സിബിഐ രംഗത്ത് വന്നിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഇവർ വ്യക്തമാക്കിയെങ്കിലും രാമകൃഷ്ണന്റെ വാദങ്ങൾ അംഗീകരിക്കാനാണ് കോടതി തീരുമാനിച്ചത്. ഇതോടെ കേരളത്തെ ഞെട്ടിച്ച കലാഭവൻ മണിയുടെ ആകസ്‌മിക മരണവും സിബിഐ ഏറ്റെടുക്കും.

അന്വേഷണം സിബിഐക്ക് വിട്ട് നേരത്തേ കേരള സർക്കാർ തീരുമാനം എടുത്തിരുന്നു. എന്നാൽ രണ്ടുവട്ടം ഇക്കാര്യം സിബിഐ തള്ളി. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച വൈദ്യ പരിസോധന ഫലം കരൾ രോഗമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായാണ് സിബിഐ വാദിച്ചത്. ഇതേ തുടർന്നാണ് കേസ് പരിഗണിക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ