Latest News

ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഒരു മാസത്തിനുള്ളിൽ അന്വേഷണം കൈമാറാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി

SNDP, SNDP Yogam, SNDP Yogm election, Representational vote system SNDP Yogam elections, Hih court quashes representational vote system in SNDP Yogam elections, Vellappally Natesan, Kerala news, Latest Kerala News, Malayalam news, Latest malayalam news, News in malayalam, Latest news in malayalam, indian express malayalam, ie malayalam

കൊച്ചി: ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ സി.ജി.അരുൺ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. അഴിമതിയിൽ രണ്ട് സംസ്ഥാനങ്ങളിലുമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

2018 മുതൽ 2020 വരെ ഒരേ ഉദ്യോഗസ്ഥൻ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളിൽ അന്വേഷണം കൈമാറാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.

അഭിഭാഷക ക്ഷേമനിധിയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് കോടികൾ തട്ടിയെടുത്തെന്ന് കണ്ടെത്തിയിരുന്നു. 2007 മുതലുള്ള കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Also Read: പോത്തൻകോട് അച്ഛനും മകൾക്കും നേരെ ഗുണ്ടാ ആക്രമണം; കാർ തടഞ്ഞു നിർത്തി മർദ്ദിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court ordered cbi probe in bar council scam

The moderation of comments is automated and not cleared manually by malayalam.indianexpress.com