/indian-express-malayalam/media/media_files/uploads/2021/04/kerala-bank-malappuram-district-bank-high-court-order-488655-FI-fi.jpg)
കൊച്ചി: വാക്സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്ന് ഹൈക്കോടതി. റിസർവ് ബാങ്ക് ആവശ്യത്തിലധികം പണം അനുവദിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.
രാജ്യത്ത് 137 കോടി ജനങ്ങളാണുള്ളത്. വാക്സിൻ ആവശ്യത്തിലേക്കായി 99,000 കോടി രൂപയാണ് റിസർവ് ബാങ്ക് അനുവദിച്ചത്. ബജറ്റിൽ പറഞ്ഞതിൽ കുടുതലാണിത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുന്നതിന് 34,000 കോടി രൂപ മതി. റിസർവ് ബാങ്ക് 55,000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടന്നും കോടതി വ്യക്തമാക്കി.
വാക്സിൻ വില ഏകീകരിക്കണമെന്നും വാക്സിൻ ലഭ്യത കൂട്ടാൻ ലാബുകൾക്ക് നിർമാണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
നയപരമായ കാര്യമാണിതെന്നും സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ മേൽനോട്ട സമിതിയാണ് വാക്സിൻ വിതരണ മേൽനോട്ടം നടത്തുന്നതെന്നും കേന്ദ്രം ബോധിപ്പിച്ചു. ഫെഡറലിസം നോക്കേണ്ട സമയം ഇതല്ലന്നും കോടതി ഓർമ്മിപ്പിച്ചു.
രാജ്യത്തെ മൊത്തം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ ഹൈക്കോടതിക്ക് പരിമിതിയുണ്ട്. കേരളത്തിന് എത്ര ഡോസ് വാക്സിൻ നൽകി എന്നും എന്തുകൊണ്ട് സൗജന്യമായി നൽകിക്കൂടാ എന്നറിയിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. നിലപാടറിയിച്ച് അടുത്ത ചൊവാഴ്ചക്കകം കേന്ദ്രം സത്യവാങ്ങ്മൂലം സമർപ്പിക്കണം.
Also Read: കോവിഡ് വാക്സിൻ രണ്ടാം ഡോസ് വൈകിയാൽ എന്ത് സംഭവിക്കും?
വാക്സിൻ വില ഏകീകരിക്കണമെന്നും വാക്സിൻ ലഭ്യത കൂട്ടാൻ ലാബുകൾക്ക് നിർമാണത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും എംആർ അനിതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതോടെ വാക്സിനേഷൻ്റെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ ആരോപിച്ചു. കേരളത്തിന് 82 ലക്ഷം ഡോസ് വാക്സിൻ ലഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തതെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബുധനാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.
വാക്സിനുകളുടെ ആഗോള ടെൻഡർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു
വാക്സിനുകളുടെ ആഗോള ടെൻഡർ വിളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തിലെ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി ആര്‍ജിക്കുക എന്നതാണ്. എന്നാല്‍, വാക്സിനുകളുടെ ദൗര്‍ലഭ്യം കാരണം ആസൂത്രണം ചെയ്ത വേഗതയോടെ വാക്സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ല," മുഖ്യമന്ത്രി പറഞ്ഞു.
"ഈ പ്രശ്നം നേരിടുന്നതിനാലാണ് വാക്സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചത്. പക്ഷേ, ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ടെണ്ടറുകള്‍ ക്ഷണിക്കുന്നത് വാക്സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാം. "
"അതിനാല്‍ ഓരോ സംസ്ഥാനത്തിന്‍റേയും വാക്സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിനു മൊത്തത്തില്‍ ആവശ്യം വരുന്ന വാക്സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും."
"ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലുമൊഴിവാകാതെ എല്ലാ ജനങ്ങളും വാക്സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്," മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us