കൊച്ചി: ഞായറാഴ്ചകളിൽ തിയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് തിയറ്റർ ഉടമകൾ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.
തിരുവനന്തപുരം ജില്ലയിൽ തിയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകളുടെ സംഘടന ഫിയോക് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് എൻ. നഗരേഷ് പരിഗണിച്ചത്. മാളുകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തിയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്ന് ഹർജിക്കാർ ആരോപിച്ചു.
50% ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയേറ്ററുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്.
Also Read: സംസ്ഥാനത്ത് രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; 55,475 പുതിയ കേസുകള്‍; 70 മരണം