Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കാനാവില്ല: ഹൈക്കോടതി

കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നുള്ള സിസ്റ്റര്‍ ലൂസിയുടെ ആവശ്യത്തിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു

sister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam

കൊച്ചി: സഭ പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനോട് കോൺവെന്റില്‍നിന്ന് ഇറങ്ങാൻ നിർദേശിക്കാനാവില്ലന്ന് ഹൈക്കോടതി. കാരക്കാമല കോൺവെന്റിലെ താമസത്തിനു പൊലീസ് സംരക്ഷണം നൽകാനാവില്ലന്നു പറഞ്ഞ കോടതി മറ്റെവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സംരക്ഷണം നൽകാൻ പൊലീസിനു നിർദേശം നൽകി.

മഠത്തിൽ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജിയിലാണ് ജസ്റ്റിസ് രാജാവിജയരാഘവൻ്റെ ഉത്തരവ്. സിസ്റ്റർ ലൂസി കോൺവെന്റില്‍നിന്ന് മാറണമോയെന്ന് തീരുമാനിക്കേണ്ടത് മുന്‍സിഫ് കോടതിയാണന്നും ഹൈക്കോടതി വ്യക്തമാക്കി.

കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന സിസ്റ്റര്‍ ലൂസിയുടെ ആവശ്യത്തിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.

കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ചക്കുള്ളിൽ ഏതെങ്കിലും ഒരു കക്ഷി മുൻസിഫ് കോടതിയെ സമീപിച്ചാൽ, അതിൽ മൂന്നാഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കാനും മുൻസിഫ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

സിസ്റ്റർ ലൂസിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതിൽ നടപടി എടുക്കാൻ പൊലീസിനോട് നിർദേശിച്ച കോടതി പൊലീസ് സംരക്ഷണ ഹർജി തീർപ്പാക്കി.

Also Read: റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ തന്നെ പി.എസ്.സി. നിയമനം നടത്തും: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on sister lucy kalappurakkal petition

Next Story
റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളില്‍ തന്നെ പി.എസ്.സി. നിയമനം നടത്തും: മുഖ്യമന്ത്രിPinarayi Vijayan, Online Education
The moderation of comments is automated and not cleared manually by malayalam.indianexpress.com