കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സർക്കാറിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി.
മാളുകളിലും കടകളിലും കുട്ടികൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ എന്തുകൊണ്ട് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൂടാ എന്നാണ് കോടതിയുടെ ചോദ്യം. ആർടിപിസിആർ ടെസ്റ്റ് പരിശോധനാ ഫലവുമായാണ് അയ്യപ്പഭക്തർ വരുന്നതെന്നും കുട്ടികൾ വരുന്നതിൽ എന്താണ് കുഴപ്പം എന്നും കോടതി ആരാഞ്ഞു.
ദേവസ്വം കേസുകൾ പരിഗണിക്കുന്ന ജസ്റ്റീസുമാരായ സിടി രവികുമാറും മുരളി പുരുഷോത്തമനും അടങ്ങുന്ന ബഞ്ചാണ് ഈ കാര്യത്തിൽ സർക്കാരിനോട് വിശദീകരണം തേടിയത്. ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിക്കവേയാണ് കോടതിയുടെ നടപടി.