scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

പോസ്റ്റ്മോർട്ടം വൈകുന്നത് മരിച്ചവരുടെ മൗലികാവശങ്ങളുടെ ലംഘനമെന്ന് ഹൈക്കോടതി

മരിച്ചവരുടെ ബന്ധുക്കളും പൊതു പ്രവർത്തകരും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കാത്ത് നിൽക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി

high court, kerala high court, Online Education, Kerala Government, ഹൈക്കോടതി, സംസ്ഥാന സർക്കാർ, ഓൺലൈൻ വിദ്യാഭ്യാസം, സർക്കാർ, kerala news, malayalam news, ie malayalam

കൊച്ചി: പോസ്റ്റ്മോർട്ടം വൈകുന്നത് മരിച്ചവരുടെ മൗലികാവശങ്ങളുടെ ലംഘനമെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. നിലവിൽ പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റിനും സമയപരിധി ഇല്ലന്നും മരിച്ചവരുടെ ബന്ധുക്കളും പൊതു പ്രവർത്തകരും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കാത്ത് നിൽക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

രാത്രികാല പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ സ്റ്റാഫും സൗകര്യങ്ങളും ഒരുക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കോ ലീഗൽ സൊസൈറ്റി സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ്റെ ഉത്തരവ്.

അസ്വാഭാവിക മരണമുണ്ടായാൽ പോസ്റ്റ്മോർട്ടത്തിൻ്റെ ഉത്തരവാദിത്തം സർക്കാരിനാണ്. മൃതദേഹം ആശുപതിയിലെത്തിക്കുന്ന തടക്കമുള്ള ചെലവുകൾ സർക്കാർ ഏറ്റെടുക്കണം. രാത്രികാല പോസ്റ്റ്മോർട്ടത്തിന് സാമ്പത്തീകചെലവും മറ്റ് അസൗകര്യങ്ങളും ഉണ്ടെന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാവില്ലന്ന് കോടതി വ്യക്തമാക്കി.

Also Read: കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രിക്ക് യുഎഇ മന്ത്രിയുടെ ഉറപ്പ്

ചീഫ് സെക്രട്ടറി ആഭ്യന്തര-ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ ആറ് മാസത്തിനകം ഉത്തരവിറക്കണം. വിദഗ്ധ സമിതി രൂപീകരിച്ച് മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും രാത്രി കാല പോസ്റ്റ്മോർട്ടത്തിന് സൗകര്യം ഒരുക്കാനാവുമോ എന്ന് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോള്ളുകളിലും കാസർകോഡ് മെഡിക്കൽ കോളജിലും സൗകര്യം വൈകാതെ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർക്ക് പോസ്റ്റ്മോർട്ടം വൈകിക്കാനാവില്ല. ചീഫ് സെക്രട്ടറി ഇറക്കുന്ന സർക്കുലറിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്ക് നിർദേശമുണ്ടാവണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ആറു മാസത്തിനകം ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on post mortem delay