കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെ? സര്‍ക്കാരിനോട് ഹൈക്കോടതി

മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്ന് മാത്രമാണ് കോവിഡാനന്തര ചികിത്സയ്ക്ക് പണം വാങ്ങുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവര്‍ക്കും കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് നെഗറ്റീവ് ആയതിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായും ആളുകളെ ബാധിക്കുന്നത്. രോഗമുക്തി നേടിയതിന് ഒരു മാസത്തിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങള്‍ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. പ്രസ്തുത പരിഗണന കോവിഡാനന്തര ചികിത്സയ്ക്കും ലഭിക്കേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു.

മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്ന് മാത്രമാണ് കോവിഡാനന്തര ചികിത്സയ്ക്ക് പണം വാങ്ങുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവരില്‍ നിന്നും ഈടാക്കുന്നത് ചെറിയ തുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിദിനം മുറിവാടകയായി 700 രൂപ ഈടാക്കുന്നത് ന്യായികരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടിശ്വരന്മാരല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. കേസ് ഈ മാസം 27-ാം തിയതി വീണ്ടും പരിഗണിക്കും.

Also Read: ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധിക്ക് മുൻപ് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on post covid treatment

Next Story
മോണ്‍സണ്‍ മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചുMonson Mavunkal, മോന്‍സണ്‍ മാവുങ്കല്‍,Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal case investigation, Monson Mavunkal case special investigation team, Monson Mavunkal, മോന്‍സണ്‍ ട്രോൾ, K Sundhakaran, കെ സുധാകരന്‍, K Sudhakaran Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal fraud case IG Lakshmana, Monson Mavunkal frau case DIG S Surendran, Monson Mavunkal fraud case Manoj Abraham, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com