scorecardresearch
Latest News

ഇന്ധനവില വര്‍ധനവ്: സര്‍ക്കാരുകളോടും ജി.എസ്.ടി. കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി

മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതി നിര്‍ദേശം

ഇന്ധനവില വര്‍ധനവ്: സര്‍ക്കാരുകളോടും ജി.എസ്.ടി. കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇന്ധനവില നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും ജി.എസ്.ടി കൗൺസിലിന്റേയും വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം നൽകാനാണ് കോടതി നിര്‍ദേശം.

പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റീസ് എസ്. മണി കുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് പരിഗണിച്ചത്.

അടിക്കടി ഉണ്ടാകുന്ന വില വർധവിൽ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Also Read: ന്യൂനപക്ഷ പദവി പുനര്‍നിര്‍വചിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on petrol diesel price hike