കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സാ സഹായം തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. അഞ്ചു മാസം പ്രായമുള്ള മകൾ ബേബി ആമിന ഇഫ്റത്തിന്റെ ചികിത്സയ്ക്കായി സഹായം ആവശ്യപ്പെട്ട് പിതാവ് കണ്ണുർ ഇരിവേരി സ്വദേശി സിദ്ധിഖ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് എൻ. നഗരേഷ് പരിഗണിച്ചത്.
കുഞ്ഞിന്റെ ചികിത്സയ്ക്ക് 18 കോടി ചിലവ് വരുമെന്നും സമാന രോഗം ബാധിച്ച മലപ്പുറം സ്വദേശി ഇമ്രാൻ മുഹമ്മദിന്റെ ചികിൽസാർത്ഥം ക്രൗഡ് ഫണ്ടിംഗിലൂടെ ശേഖരിച്ചതിൽ ബാക്കിയുള്ള പണത്തിൽ നിന്ന് തുക അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇതേ രോഗം ബാധിച്ച് ദമ്പതികളുടെ രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു.
ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച പണത്തിൽ ബാക്കി തുക സർക്കാരിന് കൈമാറാൻ ധനശേഖരണം നടത്തിയ സമിതികൾക്ക് കോടതി കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Also Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി