‘ലോക്ക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരട്ടെ’; വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

നികുതി, വാടക അടക്കമുള്ള ഇളവുകൾ നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നും സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാനും ഹർജിക്കാരോട് കോടതി നിർദേശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ പിൻവലിക്കണമെന്നും
കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതിന് പകരം രോഗബാധിതരുടെ
വീടുകളും പരിസരവും വേർതിരിച്ച് നിരീക്ഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

നികുതി, വാടക അടക്കമുള്ള ഇളവുകൾ നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. അതേസമയം, ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരമായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

Also Read: കോവിഡ് സാഹചര്യം വിലയിരുത്തി; കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയെ കാണും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on petition filed by kvves

Next Story
Kerala Lottery Win Win W-627 Result: വിൻ വിൻ W 627 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുwin win lottery, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com