കൊച്ചി: പൊതു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങൾ മാറ്റേണ്ടവർക്ക് പത്ത് ദിവസത്തിനകം മാറ്റാമെന്ന് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് മാറ്റാമെന്നും അതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
കമ്പനിക്ക് മുന്നിൽ രാഷ്ടീയ പാർട്ടികളും ട്രേഡ് യുണിയനുകളും യുവജന സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് മന്നം ഷുഗർമിൽ മാനേജ്മെൻറ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
സംസ്ഥാനത്ത് നാൽപ്പത്തി രണ്ടായിരത്തിലധികം അനധികൃത കൊടിമരങ്ങൾ ഉണ്ടന്ന് സർക്കാർ അറിയിച്ചു. കോടതി നിർദേശ പ്രകാരം സർവെ നടത്തിയാണ് എണ്ണമെടുത്തത്. ഈ മാസം 15 വരെയുള്ള കണക്കാണിത്.
ഏറ്റവും കൂടുതൽ കൊടിമരങ്ങൾ ഉള്ളത് കണ്ണുർ ജില്ലയിലാണ്, 50 64.ഏറ്റവും കുറവ് കാസർകോട്ടും, 1526.
പുതുതായി അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടന്നും സർക്കാർ അറിയിച്ചു.
Also Read: കൊടകര കുഴല്‍പ്പണക്കേസ്: നിലപാടറിയിക്കാന്‍ ഇഡി വീണ്ടും സാവകാശം തേടി