Latest News

സഭാതർക്കം: പള്ളികളുടെ പൊലിസ് സംരക്ഷണ ഹർജികളിൽ പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കും

ഒത്ത് തീർപ്പിന് കോടതി പരമാവധി ശ്രമിച്ചെന്നും ആരും തയാറാവുന്നില്ലന്നും ഹൈക്കോടതി വ്യക്തമാക്കി

halal, halal controversy, halal controversy sabaimala, sabarimala halal jaggery row, Kerala high court, kerala high court on sabarimala halal jaggery row, halal food row, kerala news, latest news, news in malayalam, malayalam news, sabarimala news, indian express malayalam, ie malayalam

കൊച്ചി: സഭാതർക്കവുമായി ബന്ധപ്പെട്ട് വിവിധ പള്ളികളുടെ പൊലിസ് സംരക്ഷണ ഹർജികളിൽ പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി. ഒത്ത് തീർപ്പിന് കോടതി പരമാവധി ശ്രമിച്ചെന്നും ആരും തയാറാവുന്നില്ലന്നും കോടതി വ്യക്തമാക്കി.

പൂതൃക്ക, മഴുവന്നൂർ, മുഖത്തല, ഓടക്കാലി, പുളിന്താനം, പീച്ചാനിക്കാട്, ഓണക്കൂർ, പഴന്തോട്ടം, വടവുകോട് പള്ളികളിൽ ആരാധനക്ക് പൊലിസ് സംരക്ഷണം തേടി ഓർത്തഡോക്സ് പക്ഷം സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ പരിഗണനയിലുള്ളത്.

Also Read: ഷോപ്പിംഗ് മാളുകളിലെ പാർക്കിങ് ഫീസ്; ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടി

1934 ലെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം ലഭിക്കുന്നവർക്ക് അധികാരത്തിലേറാമെന്നും ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണന്നും കോടതി പരാമർശിച്ചു. ഒത്ത് തീർപ്പിനുള്ള സാധ്യത കാണുന്നില്ലന്ന് സർക്കാർ വ്യക്തമാക്കി.

നിയമനിർമാണത്തിൻ്റെ കാര്യത്തിൽ ഡിവിഷൻ ബഞ്ച് സാന്ദർഭികമായി ആരാഞ്ഞതാണന്നും തീരുമാനമെടുത്തിട്ടില്ലന്നും സർക്കാർ വ്യക്തമാക്കി. ഹർജി 16 ന് പരിഗണിക്കിനായി മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on orthodox jacobite church issues

Next Story
ഇന്ധന വില: പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; 18 ന് സംസ്ഥാന വ്യാപക സമരംCongress, Congress Flag, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com