കൊച്ചി: കടകളിലും പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന മാർഗരേഖ എന്തുകൊണ്ട് വിദേശമദ്യക്കടകൾക്കും ബാറുകൾക്കും ബാധകമാക്കുന്നില്ലന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നാളെ നിലപാടറിയിക്കാൻ കോടതി സർക്കാരിനോടാവശ്യപ്പെട്ടു.
തൃശൂരിലെ ബവ്കോ മദ്യഷാപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ നിർദേശം. ബിവറേജ് കോർപ്പറേഷൻ ഷോപ്പുകൾക്ക് മുന്നിൽ ഇപ്പോഴും നീണ്ട നിരയുണ്ടന്നും സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആവശ്യക്കാർ വാക്സിൻ എടുക്കാൻ നിർബന്ധിതരാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More: വാക്സിൻ ക്ഷാമത്തിനു താൽക്കാലിക പരിഹാരം; 5.11 ലക്ഷം ഡോസ് കൂടി ലഭിച്ചു
ഹൈക്കോടതിക്ക് പുറകിൽ ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ബവ് കോ ഔട്ട് ലറ്റ് മാറ്റി സ്ഥാപിക്കാനുള്ളവയുടെ പട്ടികയിൽ പെടുമോ എന്നറിയിക്കാനും കോടതി നിർദേശിച്ചു.