കൊച്ചി: മോൻസൻ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പുമായി പ്രവാസി മലയാളി സംഘടനക്കുള്ള ബന്ധത്തെക്കുറിച്ച് അനേഷണം വേണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു.
മലയാളി സംഘടനയുടെ ഭാരവാഹി അനിത പുല്ലയിലിൻ്റെ പങ്കിന് പ്രഥമദൃഷ്ട്യാ ചില തെളിവുകൾ ഉണ്ടെന്നും ഇത് ലാഘവത്തോടെ കാണാനാവില്ലന്നും കോടതി വ്യക്തമാക്കി.
കേസ് ഇഡിയും ക്രൈംബ്രാഞ്ചും സഹകരിച്ച് അന്വേഷിക്കണം. സാമ്പത്തിക കാര്യങ്ങൾ ഇഡിയും മറ്റുള്ളവ ക്രൈം ബ്രാഞ്ചും അന്വേഷിക്കണം. കേന്ദ്ര സംസ്ഥാന വിഷയമായി കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.