scorecardresearch

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: പരാതിയില്‍ പൊതുതാത്പര്യമുണ്ടെന്ന് ഹൈക്കോടതി

പരാതിക്കാരനായ ഏലൂർ സ്വദേശി എ.എ. പൗലോസിൻ്റെ വാദം കേൾക്കാൾ കോടതി ഉത്തരവിട്ടു

Mohanlal, Ivory case

കൊച്ചി: നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ അനുമതി നൽകിയെന്ന പരാതിയിൽ പൊതുതാൽപ്പര്യം ഉണ്ടന്ന് ഹൈക്കോടതി. മോഹൻലാലിനെതിരായ കേസ് പിൻവലിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിൽ പരാതിക്കാരൻ്റെ ഭാംഗം കേൾക്കാനാവില്ലന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി.

പരാതിക്കാരനായ ഏലൂർ സ്വദേശി എ.എ. പൗലോസിൻ്റെ വാദം കേൾക്കാൾ കോടതി ഉത്തരവിട്ടു. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പൗലോസ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. മോഹൻലാലിനെതിരായ കേസ് പിൻവിലിക്കാൻ അനുമതി നൽകയിട്ടുണ്ടന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് കലക്ടർ മുഖേന പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

സർക്കാർ നടപടി നിയമവിരുദ്ധമാണന്നും കേസ് പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും പൊതുതാൽപര്യം ഇല്ലന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് പൗലോസ് ഹൈക്കോടതിയെ സമീപിച്ചത്.

അപ്പീൽ തീർപ്പാക്കിയ കോടതി ഹർജിക്കാരനെ കേൾക്കാൻ മജിസ്ടേറ്റ് കോടതിയോട് നിർദേശിച്ചു. മോഹൻലാലിൻ്റെ തേവരയിലെ വസതിയിൽ നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കസ്റ്റഡിയിൽ എടുക്കാതെ മോഹൻലാലിനെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുകയാണ്.

തൊണ്ടിമുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ച നടപടി കേട്ടുകേൾവിയില്ലാത്തതാണന്നാണ് ഹർജിക്കാരൻ്റെ വാദം. ആനക്കൊമ്പുകൾ തനിക്ക് പാരിതോഷികമായി ലഭിച്ചതാണന്ന് ചൂണ്ടിക്കാട്ടി മോഹൻലാൽ നൽകിയ അപേക്ഷയിലാണ് മുഖ്യവനപാലകൻ തൊണ്ടിമുതലുകൾ ക്രമപ്പെടുത്തി നൽകിയത്.

പെരുമ്പാവൂർ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമാക്കി കൈവശം വെക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Also Read: പി സി ജോര്‍ജിനു തിരിച്ചടി; വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on mohanlals ivory case