Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍; നിലപാടറിയിക്കാന്‍ കേന്ദ്രത്തിനോട് ഹൈക്കോടതി

ലക്ഷദ്വീപിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ അഡ്മിനിസ്ട്രേറ്റർ അടക്കമുള്ള എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി. കരട് നിയമത്തിലെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, ലക്ഷദ്വീപിൽ ഭരണകൂടം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ജസ്റ്റിസുമാരായ കെ.വിനോദചന്ദ്രനും എം.ആർ.അനിതയും
അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നയപരമായ കാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
‘ലക്ഷദ്വീപിലെ ഭരണസംവിധാനത്തിനെതിരെ മറ്റൊരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യാൻ അടിയന്തിര അനുമതി നൽകണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് നിരസിച്ചു.

Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?

കരട് നിയമം ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്കാരവും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ജനങ്ങളുടെ ഉപജീവന മാർഗവും ഭക്ഷണരീതിയും കണക്കിലെടുക്കാതെയുള്ള പരിഷ്ക്കാരങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ ആരോപണം. കരടിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കൽ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on lakshadweep issue update

Next Story
‍മലപ്പുറത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണം; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ലMalappuram Covid, Triple Lockdown
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express