കേരള അഡ്മിനിസ്ടേറ്റിവ് ട്രിബ്യൂണൽ ചെയർമാനെ രണ്ടാഴ്ചക്കകം നിയമിക്കണം: ഹൈക്കോടതി

ഓഗസ്റ്റ് ഇരുപത്തിനാലിനകം നിയമനം നടത്തിയില്ലങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

pocso case, kerala high court, pocso cases settlement kerala high court, settlement via marriage in pocso cases, rape case settlement kerala high court, kerala news, latest news, high court news, indian express malayalam, ie malayalam

കൊച്ചി: കേരള അഡ്മിനിസ്ടേറ്റിവ് ട്രിബ്യൂണൽ ചെയർമാനെ രണ്ടാഴ്ചക്കകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് ഇരുപത്തിനാലിനകം നിയമനം നടത്തിയില്ലങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയ സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ചെയർമാൻ്റെ നിയമനത്തിന് കേന്ദ്ര സർക്കാരിന് കോടതി നേരത്തെ മുന്നാഴ്ച സമയം നൽകിയിരുന്നു. നിയമനം നടത്തിയില്ലന്ന് ചൂണ്ടിക്കാട്ടി കെഎടി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

Read More: ‘സർക്കാർ വീട് നൽകിയത് വാസയോഗ്യമല്ലാത്ത ഭൂമിയിൽ’; പെട്ടിമുടി ദുരന്തത്തിന് ഇരയായവർ ഹൈക്കോടതിയിൽ

ചെയർമാനെ നിയമിക്കാത്തതിനാൽ കെഎടിയിലെ ജുഡീഷ്യൽ അംഗങ്ങളുടെ നിയമന നടപടികൾ സിംഗ്ൾ ബഞ്ച് തൽക്കാലത്തേക്ക് തടഞിരിക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on kerala administrative tribunal chairman appointment

Next Story
ടിപിആർ ഇന്നും 13ന് മുകളിൽ; 13,049 പേർക്ക് കോവിഡ്: 105 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com