കൊച്ചി: കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ എംബിബിഎസ് അവസാനവർഷ പരീക്ഷ തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. പഠനം പൂർത്തിയായിട്ടില്ലെന്ന കാരണം പറഞ്ഞ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് സെപ്തംബറിന് മുൻപ് പരീക്ഷ നടത്താൻ കഴിയുമോ എന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാൻ ബോർഡ് ഓഫ് സ്റ്റഡീസിന് കോടതി നിർദേശം നൽകി.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നാഷണൽ മെഡിക്കൽ കൗൺസിലിന്റേയും സിലബസ് അനുശാസിക്കുന്ന 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ പൂർത്തീകരിക്കാതെയാണ് ആരോഗ്യ സർവകലാശാല പരീക്ഷ നടത്തുന്നതെന്നും ഇത് തങ്ങളുടെ തുടർ വിദ്യാഭ്യാസത്തേയും പൊതുജന ആരോഗ്യത്തേയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ കോടതിയെ സമിപിച്ചത്.
അഞ്ച് ആഴ്ചത്തെ പഠനം കൂടി പൂർത്തിയ്ക്കാനുണ്ടന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ഒരു പരീക്ഷ കഴിഞ്ഞെന്നും അടുത്ത പരീക്ഷ അഞ്ചിന് നടക്കുമെന്നും രണ്ടായിരം പേർ പരീക്ഷ എഴുതിയെന്നും സർവ്വകലാശാല അറിയിച്ചു. പരീക്ഷാ നടതിപ്പിനെതിരെ രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് രാജാ വിജയ രാഘവൻ്റെ ഉത്തരവ്.
Also Read: മാത്യു കുഴല്‍നാടന് മുന്നെ വായ്പ അടച്ച് സിഐടിയു; അപമാനിച്ചവരുടെ പണം വേണ്ടെന്ന് അജേഷ്