ലക്ഷദ്വീപിൽ ഭക്ഷ്യ പ്രതിസന്ധിയില്ല, ലോക്ക്ഡൗണിലെ ഭരണകൂടത്തിന്റെ പ്രവർത്തനം തൃപ്തികരം: ഹൈക്കോടതി

ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ ലോക്ക്ഡൗണില്‍ ഇളവുകൾ അനുവദിച്ചതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി

Lakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

കൊച്ചി: ലക്ഷദ്വീപിൽ ഭക്ഷ്യ പ്രതിസന്ധിയില്ലെന്ന് ഹൈക്കോടതി. ലോക്ക്ഡൗണ്‍ കാലത്തെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു.

ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള ആക്ഷേപത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി ലോക്ക്ഡൗൺ കഴിയും വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന ഹർജി തീർപ്പാക്കി. ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ ഉത്തരവ്.

അമിനി ദ്വീപ് സ്വദേശി കെ.കെ.നസീഹ് ആണ് കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദ്വീപിൽ പട്ടിണി ഇല്ലെന്നും റേഷൻ കടകൾ വഴി സൗജന്യമായി സാധനങ്ങളും കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ ലോക്ക്ഡൗണില്‍ ഇളവുകൾ അനുവദിച്ചതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി.

Also Read: മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല, വ്യാപാരികൾക്ക് സംരക്ഷണമൊരുക്കും: കെ.സുധാകരൻ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on food scarcity and lockdown in lakshadweep

Next Story
മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല, വ്യാപാരികൾക്ക് സംരക്ഷണമൊരുക്കും: കെ.സുധാകരൻcovid 19, lockdown restrictions kerala, Pinarayi Vijayan, k sudhakaran against pinarayi vijayan's statement on traders demand, pinarayi vijayan on traders demand, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, Oomen Chandy, VD Satheesan, Malayalam news, kerala news, news in malayalam, latest news in malayalam, covid, covid 19, lockdown, lockdown restrictions, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com