scorecardresearch

Latest News

പൊതു സ്ഥലങ്ങളിൽ പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് വിലക്കുമായി ഹൈക്കോടതി

കൊടിമരങ്ങളുടെ കണക്കെടുത്ത് സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നിർദേശം

Kerala Highcourt, indian express malayalam, ie malayalam

കൊച്ചി: പൊതു സ്ഥലങ്ങളിൽ പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. കൊടിമരങ്ങളുടെ കണക്കെടുത്ത് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ തദ്ദേശഭരണ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.

മന്നം ആയുർവേദ മെഡിക്കൽ കോളജിന് മുന്നിലെ കൊടിമരങ്ങൾ നീക്കുന്നതിന് പൊലിസ് സംരക്ഷണം തേടി മാനേജ്മെൻ്റ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. രാഷ്ടീയ പാർട്ടികളും യുവജന സംഘടനകളും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ നീക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Also Read: വീടുവിട്ടു പോയ പെൺകുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ ഹൈക്കോടതി നിർദേശം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on flag poles on public places

Best of Express