കൊച്ചി: പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം ഉത്തരവിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. അഞ്ചാം തിയതി നടക്കാനിരിക്കുന്ന പരീക്ഷ നടത്താമെന്നും ഫലം അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിർദേശിച്ചു.
പ്രവേശനത്തിന് എൻട്രൻസ് മാർക്ക് മാത്രമേ പരിഗണിക്കാവൂ എന്നും ഹയർ സെക്കൻ്ററി മാർക്കു കൂടി കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ത്തരവ്. ഏതാനും വിദ്യാർത്ഥികളും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. മാനേജ്മെന്റുകളും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ഹയർ സെക്കന്ററി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് നൽകിയിരിക്കുകയാണന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നാണ് ഹർജിക്കാറുക്കാരുടെ ആരോപണം.
Also Read: കൊച്ചി മെട്രോ: ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട കേസ് റദ്ദാക്കി