സമയപരിധിക്ക് മുൻപ് രണ്ടാം ഡോസ് വാക്സിൻ എടുത്താൽ ഫലപ്രാപ്തിയെ ബാധിക്കുമോ; കേന്ദ്രത്തിനോട് ഹൈക്കോടതി

ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്

covid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam

കൊച്ചി: നിർദിഷ്ട സമയപരിധിക്ക് മുൻപ് രണ്ടാം ഡോസ് വാക്സിൻ എടുത്താൽ ഫലപ്രാപ്തിയെ ബാധിക്കുമോയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. 84 ദിവസം ഇടവേള നിശ്ചയിച്ചത് വാക്സിൻ ലഭ്യത കണക്കിലെടുത്താണോയെന്നും കേന്ദ്രം വിശദീകരിക്കണം.

ജീവനക്കാർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ അനുമതി തേടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. പന്തീരായിരം ജീവനക്കാർക്ക് കമ്പനി ചെലവിൽ ആദ്യ ഡോസ് നൽകിയെന്നും രണ്ടാം ഡോസ് നൽകാൻ അനുമതി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കിറ്റക്സിൻ്റെ ഹർജി. സ്വന്തമായി വാക്സിൻ എടുക്കുന്നവർക്ക് ഇളവ് നൽകാമോയെന്ന് കേന്ദ്ര സർക്കാർ പറയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

Also Read: കോവിഡ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on effectiveness of covid vaccine

Next Story
ഇന്ധന നിരക്ക് താഴേക്ക്; പെട്രോളിനും ഡീസലിനും നേരിയ വിലക്കുറവ്Petrol, Diesel, Price Hike
The moderation of comments is automated and not cleared manually by malayalam.indianexpress.com