കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിക്ക് ആവശ്യപ്പെട്ട സ്കൂളിൽ പ്രവേശനം നൽകുമെന്ന് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നടപടിയെടുത്തതായും സ്കൂളിൽ കുട്ടിക്ക് പ്രത്യേകമായി സീറ്റ് അനുവദിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
പെൺകുട്ടിക്ക് തുടർ പഠനം നിഷേധിച്ചതിരെ മാതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് രാജാ വിജയരാഘവൻ പരിഗണിച്ചത്. ഹർജിയിൽ കോടതി ഹയർ സെക്കന്‍ഡറി ഡയറക്ടറുടെ വിശദീകരണം നേരത്തെ തേടിയിരുന്നു.
പെൺകുട്ടി നിലവിൽ പഠിക്കുന്ന സ്ഥലത്ത് അതിക്രമത്തിനിരയായെന്നും കുട്ടിക്ക് ഭീഷണി ഉണ്ടന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സംഭവത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ നിർബന്ധിത ടിസി നൽകിയെന്നും മാതാവ് കോടതിയെ ബോധിപ്പിച്ചു.