scorecardresearch
Latest News

പാര്‍ക്കിങ്ങ് ഫീസ്: ലുലു മാളിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കളമശ്ശേരി നഗരസഭയോട് ഹൈക്കോടതി

പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി

പാര്‍ക്കിങ്ങ് ഫീസ്: ലുലു മാളിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കളമശ്ശേരി നഗരസഭയോട് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി ലുലു മാളിന് പാർക്കിങ്ങ് ഫീസ് ഈടാക്കാൻ അനുമതി നൽകിയിട്ടുണ്ടോ എന്നറിയിക്കാൻ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. ബിൽഡിംഗ് റൂൾ പ്രകാരം പാര്‍ക്കിങ്ങ് സ്ഥലം വേണം. ചട്ടപ്രകാരം ഉള്ള നടപടിയാണിതെന്നും അതിൽ എങ്ങനെ ഫീസ് ഈടാക്കാനാവുമെന്നും കോടതി ആരാഞ്ഞു.

ലുലു മാൾ അനധികൃത പാർക്കിങ്ങ് ഫീസ് പിരിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബോസ്കോ ലൂയിസ്, പോളി വടക്കൻ എന്നിവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണച്ചത്. പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹർജികളിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്: മോണ്‍സണ്‍ മാവുങ്കലിന് വിദേശ ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala high court on edappally lulu mall parking issue