Latest News

മദ്യവിൽപ്പന ശാലകൾ തിരക്ക് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപിക്കണം: ഹൈക്കോടതി

ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം

Kerala High Court

കൊച്ചി: മദ്യവിൽപ്പനശാലകൾ ആൾതിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കു മുന്നിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പന ശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിച്ചെന്നും ഈ സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സർക്കാർ വിശദീകരിച്ചു.

മദ്യ വിൽപ്പനയ്ക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

മദ്യവിൽപ്പനയിലെ ലാഭം മാത്രമാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിയുടെ വിഷയമെന്നും ബിവറേജസ് കോർപ്പറേഷന്റെ കഴിവില്ലായ്മ കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Also Read: മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ട നിര; ബിവറേജസ് കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on crowd in front of liquor shops

Next Story
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കുംHartaal, Lockdown, Shutdown, Traders Strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express