Latest News

ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ്ങിൽ ഹൈക്കോടതി ഇടപെടൽ

ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

minority status, redefinition of minority status, PIL on minority status, high court dismisses PIL on minority status, Kerala High court, minority status Kerala, minority status of Muslim community, indian express malayalam, ie malayalam

കൊച്ചി: ക്രൗഡ് ഫണ്ടിങ്ങിൽ കർശന ഇടപെടലുമായി കേരള ഹൈക്കോടതി. പണപ്പിരിവിൽ നിയന്ത്രണം വേണമെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ക്രൗഡ് ഫണ്ടിങ്ങിന് പണം എവിടെ നിന്ന് വരുന്നുവെന്ന പരിശോധന വേണം. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ജസ്റ്റിസ്റ്റ് പി.ബി.സുരേഷ് കുമാർ നിർദേശിച്ചു. ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്ന് കോടതി ചോദിച്ചു.

പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ്  പരാമർശം.

Also Read:  ഓൺലൈൻ വാർത്താ പോർട്ടലുകൾക്കെതിരായ നടപടി; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ വിലക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on crowd funding

Next Story
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കർശനമായി നടപ്പാക്കുന്നില്ല: ഹൈക്കോടതിcovid19, coronavirus, covid lockdown, lockdown kerala restrictions, kerala high court, lockdown kerala high court, lockdown traders, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com