സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്: ഹൈക്കോടതി

വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന് സര്‍ക്കാര്‍

illegal tree felling case, Muttil illegal tree felling case, wayanad illegal tree felling, wayanad illegal tree felling case, kerala high court, police probe on Muttil illegal tree felling, kerala forest department, ie malayalam

കൊച്ചി: വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന്
കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രനയം കാരണം വിപണിയിൽ വ്യത്യസ്ത വിലയാണെന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്.

അതേസമയം, സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികൾക്ക് വാക്സിൻ നിർമിക്കാൻ അനുമതി കൊടുത്തിട്ടും, ക്ഷാമം നേരിടുകയാണ്. വാക്സിൻ ലഭ്യതക്കായി സംസ്ഥാനം കേന്ദ്രത്തെ ആശ്രയിക്കുകയാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

Also Read: കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ പ്രമേയം പാസാക്കി

സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്ന് കോടതി ആരാഞ്ഞു. സ്വകാര്യ ലാബുകൾ കൊടുക്കുന്ന വില നൽകാൻ കേരളം തയാറാണോയെന്ന് കോടതി ചോദിച്ചു. സാധ്യമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. സ്വകാര്യ ആശുപത്രികൾക്ക് കുത്തകാവകാശം കൊടുക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയതും, വാക്സിൻ കണ്ട് പിടിച്ചതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. വാക്സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തവർക്കും കൊടുക്കണമെന്നും, സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കെഎസ്ഡിപിക്ക് അപേക്ഷ നൽകിയിട്ടുണ്ടന്നും ഹർജിക്കാർ ബോധിപ്പിച്ചു. കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടിയെങ്കലും ചൊവ്വാഴ്ചക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on central governments vaccine policy

Next Story
രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം; കുഴഞ്ഞുവീണ വീട്ടമ്മ ചികിത്സയില്‍covid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com