Latest News

കേരളത്തിലല്ല ജനിച്ചതെന്ന സർക്കാർ വാദം തള്ളി; തമിഴ്നാട് സ്വദേശികളുടെ മകൾക്ക് ജനന സ്ഥല സർട്ടിഫിക്കറ്റ് നിഷേധിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പെൺകുട്ടിയുടെ പിതാവ് സാമൂഹിക സാഹചര്യങ്ങളാൽ കേരളത്തിലേക്ക് ദത്തെടുക്കപ്പെട്ടയാളാണെന്നും സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി

covid 19, covid treatment rate, covid treatment rate in private hospitals, kerala high court, ie malayalam

കൊച്ചി: തമിഴ്നാട്ടുകാരായ മാതാപിതാക്കളുടെ തൂത്തുക്കുടിയിൽ ജനിച്ച മകൾക്ക് ജനന സ്ഥല സർട്ടിഫിക്കറ്റ് നിഷേധിച്ച ചൂർണിക്കര വില്ലേജ് ഓഫിസറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ആലുവ തായിക്കാട്ടുകരയിൽ താമസിക്കുന്ന വിൻസി ദിനകരൻ വിദ്യാഭ്യാസ ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റ് നിഷേധിച്ചച്ചെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പിബി സുരേഷ് കുമാർ പരിഗണിച്ചത്. പെൺകുട്ടിക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു.

ഹർജിക്കാരി കേരളത്തിലല്ല ജനിച്ചതെന്നും മാതാപിതാക്കൾ തമിഴ്നാട്ടുകാരാണന്നും നിയമപരമായി സർട്ടിഫിക്കറ്റ് നൽകാനാവില്ലന്നും സർക്കാർ ബോധിപ്പിച്ചു. എന്നാൽ ഹർജിക്കാരിയുടേയും മാതാപിതാക്കളുടേയും ജന്മസ്ഥലം കേരളമല്ലന്ന വസ്തുത മാത്രം കണക്കിലെടുത്താൽ പോരെന്ന് കോടതി നിരീക്ഷിച്ചു.

പെൺകുട്ടിയുടെ പിതാവ് ഇരുപത്തേഴ് വർഷമായി ഇവിടെ താമസക്കാരനാണന്നും സാമൂഹിക സാഹചര്യങ്ങളാൽ കേരളത്തിലേക്ക് ദത്തെടുക്കപ്പെട്ടയാളാണെന്നും സർട്ടിഫിക്കറ്റിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on birth place certificate of tamil nadu natives daughter born in tamil nadu

Next Story
20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61
The moderation of comments is automated and not cleared manually by malayalam.indianexpress.com