Latest News

യുവാവിനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം ചെറുതായി കാണാനാകില്ല: ഹൈക്കോടതി

പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Monson Mavunkal case Kerala High court, police harassment complaint in Monson Mavunkal case, sexual harrasment, posco case, മോൺസൺ പീഡന പരാതി, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെയും മകളെയും വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവം ചെറുതായി കാണാനാവില്ലെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥയ്ക്കു കുട്ടിയെ ചോദ്യം ചെയ്യാനാവുമോയെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥ എവിടെയാണ് ജോലി ചെയ്യുന്നതെന്ന വിവരങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചു. രാജ്യാന്തര കൺവെൻഷൻ കണക്കിലെടുത്താൽ ചോദ്യം ചെയ്യാൻ പാടില്ല. ഇത് അടുത്ത തലമുറയെ വരെ ബാധിക്കും. അതേസമയം, പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൊലീസ് നടപടിയിൽ 50 ലക്ഷം നഷ്ടപരിഹാരവും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മാനസികാഘാതത്തിനു ചികിത്സ തേടേണ്ടി വന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്തെ ബഹിരാകാശ കേന്ദ്രത്തിലേക്കു കൂറ്റൻ യന്ത്രഭാഗങ്ങൾ റോഡ് വഴി കൊണ്ടുപോകുന്നത് കാണാൻ പിതാവിനൊപ്പം പോയതായിരുന്നു പെൺകുട്ടി. റോഡിലുണ്ടായിരുന്ന പിങ്ക് പൊലീസിന്റെ പട്രോളിങ് വാഹനത്തിൽനിന്ന് ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി കള്ളിയെന്ന് വിളിച്ചെന്നും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.

ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽനിന്ന് ലഭിച്ചു. പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥയെ അവരുടെ സൗകര്യാർത്ഥമുള്ള സ്ഥലം മാറ്റിയെന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചു. പെൺകുട്ടിയെ പൊതു സമൂഹത്തിൽ അപമാനിച്ചത് അന്തസോടെ ജീവിക്കാനുള്ള പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

Also Read: ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on attingal pink police harassment case

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com