Latest News

ലക്ഷദ്വീപ്: ബീച്ച് റോഡ് നിർമാണത്തിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി

അഗത്തി സ്വദേശി കാസ്മി കോയയാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

covid19, coronavirus, covid lockdown, lockdown kerala restrictions, kerala high court, lockdown kerala high court, lockdown traders, indian express malayalam, ie malayalam

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയിൽ ദ്വീപ് ഭരണകൂടം നടത്തുന്ന ബീച്ച് റോഡ് നിർമാണത്തിനെതിരെ അഗത്തി സ്വദേശി കാസ്മി കോയ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി തള്ളി.

റോഡ് നിർമ്മാണം ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ ആവശ്യങ്ങൾക്കും അനിവാര്യമാണെന്നും ദ്വീപ് ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി. നിർമാണം നടക്കുന്ന സർക്കാർ ഭൂമിയിലെ കയ്യേറ്റക്കാരനായ ഹർജിക്കാരന് റോഡ് നിർമ്മാണത്തെ എതിർക്കാൻ അവകാശമില്ലെന്നുമുളള ദ്വീപ് ഭരണകൂടത്തിൻ്റെ വാദം അംഗീകരിച്ച സിംഗിൾ ബഞ്ച് റിട്ട് ഹർജി തള്ളിയിരുന്നു.

ഇതിനെതിരെയാണ് കാസ്മി കോയ അപ്പീൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബഞ്ചാണ് അപ്പീൽ നിരസിച്ചത്. സമാനമായ അപ്പീൽ മാർച്ച് മാസത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും തള്ളിയിരുന്നു.

Also Read: ലക്ഷദ്വീപിൽ പൂർണ ബീഫ് നിരോധനത്തിനാണോ ഉദ്ദേശിക്കുന്നത്: കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court on agatti beach road construction

Next Story
വിദ്യാർഥികൾ പരീക്ഷണങ്ങൾ ചെയ്ത് പഠിച്ചിട്ടില്ല; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി വയ്ക്കണമെന്ന് വിഡി സതീശൻVD satheesan
The moderation of comments is automated and not cleared manually by malayalam.indianexpress.com