Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനുമേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ പറയുന്നു

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി:കേരളത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. എസ് ശർമ്മ എംഎൽഎയും കേരള നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് കോടതി നടപടി.

മാർച്ച് 17 ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികാരത്തിലുള്ള കടന്നുകയറ്റവും കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന നടപടിയുമാണന്ന് ഹർജിയിൽ പറയുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനുമേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ ബോധിപ്പിച്ചു.

കേന്ദ്ര നിയമമന്ത്രാലയം എന്ത് നിർദ്ദേശമാണ് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലന്നും ഒഴിവുവരുന്ന രാജ്യ സഭാ സീറ്റുകളിൽ ഒഴിവു വരുന്ന തിയതി മുതൽ പുതിയ അംഗങ്ങൾ ഉണ്ടാവണമെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആദ്യ സമ്മേളനം തുടങ്ങിയ അന്നു മുതൽ അഞ്ചു വർഷത്തേക്കാണ് അംഗങ്ങളുടെ കാലാവധിയെന്നും ഈ വർഷം ജൂൺ 2 വരെ കാലാവധി ഉണ്ടന്നും തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് അംഗങ്ങളുടെ വോട്ടവകാശം നിഷേധിക്കലാണന്നും ഹർജിയിൽ പറയുന്നു.

“കേരളത്തിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവാത്തതിനാൽ മൂന്ന് പുതിയ രാജ്യസഭാഗംങ്ങളെ തെരഞ്ഞെടുക്കാൻ സാമാജികർക്ക് അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും, നീതിപൂർവകവും നിഷ്പക്ഷവുമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്ന വ്യവസ്ഥയുടെ ലംഘനവുമാണ് കമ്മീഷൻറെ നടപടി,” ഹർജി ഭാഗം ബോധിപ്പിച്ചു

ഏപ്രിൽ 21ന് ഒഴിവ് വരുന്ന വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം.

വിശദീകരണം നൽകാൻ ചൊവ്വാഴ്ച വരെ സാവകാശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് പിവി ആശ അനുവദിച്ചില്ല. കേസുകളിൽ തിങ്കളാഴ്ച തന്നെ വിശദികരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court notice to central election commission on rajya sabha election

Next Story
സൗജന്യ ഭക്ഷ്യകിറ്റ് തുടങ്ങിയത് യുഡിഎഫ് സർക്കാർ: ഉമ്മൻചാണ്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com