അനധികൃത കൊടിമരങ്ങള്‍: ഹൈക്കോടതിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി

പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കിയ ഇടക്കാല ഉത്തരവ് കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി

covid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam

കൊച്ചി: പൊതുസ്ഥലത്തെ അനധികൃത കൊടിമരങ്ങൾ നീക്കുന്നതിലും സ്ഥാപിച്ചവർക്കെതിരെ നടപടി എടുക്കുന്നതിലും നിലപാടറിയിക്കാൻ സർക്കാർ സാവകാശം തേടി. തുടർന്ന് പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കിയ ഇടക്കാല ഉത്തരവ് കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കമ്പനിക്ക് മുന്നിൽ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സ്ഥാപിച്ച കൊടിമരങ്ങൾ നീക്കണമെന്ന മന്നം ഷുഗർ മില്ലിൻ്റെ ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.

പത്ത് ദിവസത്തിനകം കൊടിമരങ്ങൾ മാറ്റണമെന്ന നിർദേശം സമയപരിധി കഴിഞ്ഞിട്ടും പാലിക്കാത്തവർ ഭൂസംരക്ഷണ നിയമപ്രകാരം നടപടിക്ക് അർഹരാണന്ന് കോടതി വിലയിരുത്തി. കോടതി നിർദേശ പ്രകാരം പുതുതായി കൊടിമരങ്ങൾ സ്ഥാപിക്കുന്നില്ലന്ന് ഉറപ്പാക്കാൻ കലക്ടർമാർക്ക് നിർദേശം നൽകിയെന്നും മാധ്യമങ്ങളിൽ പരസ്യം നൽകിയെന്നും സർക്കാർ അറിയിച്ചു.

Also Read: നിലവാരമുള്ള റോഡുകള്‍ ജനങ്ങളുടെ ആവശ്യം; പണിയറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണം: ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court kerala government political parties

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express