scorecardresearch

ഗുരുവായൂരപ്പന്റെ 'ഥാര്‍': വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വത്തിനോട് ഹൈക്കോടതി

കാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമർപിച്ച ഹർജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്

കാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമർപിച്ച ഹർജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്

author-image
WebDesk
New Update
Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan

കൊച്ചി: ഗുരുവായൂ‍ർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചു. ജീപ്പിന്‍റെ വില അടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് ദേവസ്വം ബോഡിന് നിര്‍ദേശം നല്‍കിയത്. കാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമർപിച്ച ഹർജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്.

Advertisment

ചട്ടവിരുദ്ധമായി ലേലം നടത്തിയെന്നാണ് ആരോപണം. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏത് വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂ‍ർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഥാര്‍ ലേലത്തിന് വച്ചപ്പോള്‍ അമല്‍ മുഹമ്മദാലിയുടെ പ്രതിനിധി മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. മറ്റാരും എത്താത്തതിനാല്‍ ഥാറിന്റെ അടിസ്ഥാന വിലയായ 15 ലക്ഷത്തില്‍ നിന്ന് 10,000 രൂപ അധികം വിളിച്ചാണ് അമല്‍ മുഹമ്മദാലി ലേലം പിടിച്ചത്. അമലിന് തന്നെ ഥാര്‍ നല്‍കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും പിന്നീട് ഇത് പരിഹരിക്കുകയായിരുന്നു.

Also Read: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പരസ്യമായി കാണാനാകില്ല: ഹൈക്കോടതി

Advertisment
Kerala High Court Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: