തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ ഹർജി തള്ളി; അനിഷ്ട സംഭങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാരിന്റെ ഉറപ്പ്

ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണം നൽകുമെന്നും ജോലിക്കെത്തുന്നവർക്ക് സൗകര്യമൊരുക്കുമെന്നും സർക്കാർ

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹർത്താൽ നിയമ ‘ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കൊല്ലം ശാസ്താംകോട്ട സ്വദേശി പെരുമറ്റം രാധാകണൻ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണം നൽകുമെന്നും ജോലിക്കെത്തുന്നവർക്ക് സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലന് ഉറപ്പു വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വിശദീകരണം കണക്കിലെടുത്താണ് ഹർജി തള്ളിയത്.

ഹർത്താലിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

Read More: പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ട, എല്ലാ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കും: വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court dismisses plea against september 27 hartal

Next Story
Kerala Weather: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്Rain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com