New Update
/indian-express-malayalam/media/media_files/uploads/2021/05/Kerala-High-Court.jpg)
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഹർത്താൽ നിയമ ' വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കൊല്ലം ശാസ്താംകോട്ട സ്വദേശി പെരുമറ്റം രാധാകണൻ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
Advertisment
ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണം നൽകുമെന്നും ജോലിക്കെത്തുന്നവർക്ക് സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലന് ഉറപ്പു വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വിശദീകരണം കണക്കിലെടുത്താണ് ഹർജി തള്ളിയത്.
ഹർത്താലിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.