കൊച്ചി: കൊല്ലം ലോക്സഭാ മണ്ഡലത്തിൽനിന്ന് എൻകെ പ്രേമചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി കെഎൻ ബാലഗോപാൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി പരിഗണിക്കാൻ മതിയായ കാരണങ്ങളില്ലെന്നും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ ഉത്തരവ്.

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ച പ്രേമചന്ദ്രൻ വർഗീയ ചേരിതിരിവുണ്ടാക്കിയാണ് വിജയിച്ചതെന്നും ഇത് തിരഞ്ഞെടുപ്പ് അഴിമതിയാണന്നുമായിരുന്നു ബാലഗോപാലിന്റെ ആരോപണം. പ്രേമചന്ദ്രൻ ശബരിമല വിഷയത്തിൽ പ്രസംഗം നടത്തിയ കാലയളവിൽ ബാലഗോപാൽ സ്ഥാനാർഥിയായിരുന്നില്ലെന്ന് കണ്ടെത്തിയാണ് ഹർജി ഹൈക്കോടതി തള്ളിയത്.

Read Also: ശബരിമല: ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഇടത് മുന്നണിയും എൻകെ പ്രേമചന്ദ്രനും നേര്‍ക്കുനേര്‍ മത്സരിച്ച കൊല്ലത്ത് മികച്ച വിജയമാണ് ഇത്തവണയും പ്രേമചന്ദ്രൻ സ്വന്തമാക്കിയത്. 1,48,856 വോട്ടുകൾക്കാണ് പ്രേമചന്ദ്രൻ വിജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.