കൊച്ചി: ചുരുളി സിനിമക്കെതിരെയുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. ഹർജി പ്രശസ്തിക്ക് വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു. “സിനിമ കണ്ടതിന് ശേഷം വേണം അഭിപ്രായം പറയാനും വിമര്‍ശിക്കാനും. അതുപോലെ തന്നെയാണ് കോടതി വിധിയും. അത് വായിച്ചതിന് ശേഷമായിരിക്കണം അഭിപ്രായം പറയേണ്ടത്,” കോടതി പറഞ്ഞു.
സിനിമയിലെ സംഭാഷണം സ്ത്രീകളുടേയും കുട്ടികളുടേയും അന്തസിനെ ഹനിക്കുന്നതാണെന്നും സിനിമ ഒടിടിയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും മറ്റിടങ്ങളിലും കാര്യം അറിയാതെയുള്ള വിമർശനങ്ങൾ കൂടി വരുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുവിഭാഗമുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
Also Read: ലോകായുക്ത ഓര്‍ഡിനന്‍സിന് സ്റ്റെ ഇല്ല; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു