Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കെഎംഎംഎൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിയമന ഉത്തരവ് പുന:പരിശോധിക്കാൻ കോടതി നിർദേശം

പരിസ്ഥിതി സംഘടന വൺ എർത്ത് വൺ ലൈഫിന്റെ ലീഗൽ സെൽ ഡയറക്ടർ ടോണി തോമസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെഉത്തരവ്

KMML, CK Baiju, KMML Executive director, KMML Executive director CK Baiju, Kerala High Court, CK Baiju KMML, ie malayalam

കൊച്ചി: കെഎംഎംഎൽ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിയമന ഉത്തരവ് പുന:പരിശോധിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പത്ത് ദിവസത്തിനകം തീരുമാനം അറിയിക്കണം. ഉദ്യോഗസ്ഥൻ പദവിയിൽ തുടരാനുള്ള കാരണവും അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ. ബൈജുവിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന വൺ എർത്ത് വൺ ലൈഫിന്റെ ലീഗൽ സെൽ ഡയറക്ടർ ടോണി തോമസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെഉത്തരവ്.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനു വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ കൂടിയായ ബൈജുവെന്നും വകുപ്പിൽ ഉയർന്ന തസ്തികയിൽ നിയമനത്തിന് യോഗ്യതയില്ലാത്ത ആളാണന്ന് റിപ്പോർട്ടുണ്ടന്നും ഹർജിയിൽ പറയുന്നു.

Also Read: തിരുവനന്തപുരം ചാല കമ്പോളത്തിൽ വന്‍ തീപ്പിടിത്തം

ജിയോളജി ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബൈജുവിനെ കെഎംഎംഎൽ എക്സി ക്യുട്ടീവ് ഡയറക്ടറുടെചുമതല നൽകിയത് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.

പൊതു മേഖലാ സ്ഥാപനമേധാവികളെ തീരുമാനിക്കുമ്പോൾ വിജലൻസ് ഡയറക്ടറുടെ ക്ലിയറൻസും വിദഗ്ധ സമിതിയുടെ അനുമതിയും വേണമെന്നും ഇതു രണ്ടും ബൈജുവിന്റെ കാര്യത്തിൽ പാലിച്ചില്ലെന്നും ഹർജിയിൽ ബോധിപ്പിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court directs to reconsider appointment of kmml executive director

Next Story
തിരുവനന്തപുരം ചാല കമ്പോളത്തിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമായിFire, Chala Market, Thiruvananthapuram, Fire at Chala Market, Fire At Thiruvananthapuram, ചാല മാർക്കറ്റിൽ തീപ്പിടിത്തം, ചാലക്കമ്പോളത്തിൽ തീപ്പിടിത്തം, ചാല, ചാലയിൽ തീപ്പിടിത്തം, തിരുവനന്തപുരം, mnalayalam news, kerala news, latest malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com