കൊച്ചി: ലൈഫ് ഭവനപദ്ധതി സംബന്ധിച്ച സിബിഐ അന്വേണം തടയാനാവില്ലന്ന്
ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവിനു തയാറാകാതിരുന്ന കോടതി സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നു വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാന്‍ ലൈഫ്മിഷന്‍ സിഇഒയ്ക്കു കോടതി നിര്‍ദേശം നല്‍കി.

യുഎഇ റെഡ് ക്രസന്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍
വിദേശ സംഭാവന ചട്ടലംഘവും ഗൂഢാലോചനയും ആരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ലൈഫ്മിഷന്‍ സിഇഒ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വാദത്തിനിടെ സാങ്കേതിക തടസവാദം ഉന്നയിച്ച സിബിഐ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നു കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ സിഇഒയ്ക്ക് എഫ്‌ഐആറിനെ ചോദ്യം ചെയ്യാനാവില്ലന്നും വ്യക്തമാക്കി. ലൈഫ് മിഷന്‍
യൂണിടാക്കിനും സെയിന്‍ വെഞ്ചേഴ്‌സിനും വേണ്ടിയാണോ കോടതിയിലെത്തിയതെന്ന്
സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആരോപിച്ചു. ഹര്‍ജി നിലനില്‍ക്കില്ലന്നും സിബിഐ നിലപാടെടുത്തു.

Also Read: ‘സമരങ്ങള്‍ അവസാനിപ്പിച്ചത് ആരോടും ആലോചിക്കാതെ’; കെ.മുരളീധരന് അതൃപ്തി

നിര്‍മാണവുമായി ബന്ധമില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. റെഡ്ക്രസന്റും
നിര്‍മാണ കമ്പനിയും തമ്മിലാണു കരാറെന്നും സാമ്പത്തിക ഇടപാടുകളില്‍
പങ്കില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. റെഡ്ക്രസന്റും നിര്‍മാതാക്കളായ യുണിടാക്കും സെയ്ന്‍ വെഞ്ചേഴ്‌സും തമ്മില്‍ സ്വതന്ത്ര കരാറുണ്ടോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. കരാറുണ്ടെന്ന് യുണിടാക്കിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.