Latest News

ഓൺലൈൻ പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ സംഭാവനയായി നൽകുന്നതിനുള്ള സാധ്യത തേടാൻ സർക്കാരിനോട് കോടതി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഈ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് നടപടി

high court, kerala high court, Online Education, Kerala Government, ഹൈക്കോടതി, സംസ്ഥാന സർക്കാർ, ഓൺലൈൻ വിദ്യാഭ്യാസം, സർക്കാർ, kerala news, malayalam news, ie malayalam

കൊച്ചി: ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ സംഭാവനയായി ലഭ്യമാക്കുന്നതിന് സാധ്യതകൾ തേടാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

ഓൺലൈൻ പoനത്തിന് മൊബൈൽ ഫോണും ലാപ്ടോപ്പും ഇല്ലെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ രാജാ വിജയരാഘവൻ്റെ നിർദേശം.

Read More: പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള ഒഴിവാക്കികൂടെയെന്ന് ഹൈക്കോടതി

സന്നദ്ധ സംഘടനകൾക്കും കമ്പനികൾക്കും പ്രവാസി ഇന്ത്യാക്കാർക്കും വ്യക്തികൾക്കും ഉപകരണങ്ങൾ സംഭാവന നായി നൽകുന്നതിന് അവസരമുണ്ടാക്കണം. ഇതിനായി ഐടി മിഷൻ്റെ സഹായത്തോടെ വെബ്സൈറ്റ് രൂപീകരിക്കാനും ആവശ്യക്കാരായ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കാനും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court direction to kerala government on online education

Next Story
പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ച് സംസ്ഥാന സർക്കാർCPM Leader, PK Sasi, KTDC Chairman, Shornur MLA, പികെ ശശി, കെടിഡിസി ചെയർമാൻ, ഷോർണൂർ, malayalam News, Kerala News, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com