കൊച്ചി: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് തടഞ്ഞ കേന്ദ്ര വിജ്ഞാപനം സ്റ്റേ​ ചെയ്യേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. കേന്ദ്ര വിജ്ഞാപനത്തിനെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു. കേസ് വാദം കേൾക്കുന്നത് ജൂൺ 28 ലേക്ക് മാറ്റിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.

കശാപ്പിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും കശാപ്പിനായി കന്നുകാലികളെ വിൽക്കുന്ന ചന്തകൾക്കാണ് നിയന്ത്രണം എന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് വിജ്ഞാപനത്തിന് സ്റ്റേ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ വാദം മുഖവിലയ്ക്കെടുത്ത കോടതി, വിജ്ഞാപനത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണിതെന്ന് കാട്ടി കേന്ദ്ര വിജ്ഞാപനത്തിനെതിരെ കേരളമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണമാണ് ഹൈക്കോടതി ഇപ്പോൾ പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.